Wednesday, July 29, 2009

ആര്‍ക്കു വേണ്ടി


ലോകത്തില്‍ നടക്കുന്നതെന്തും നിമിഷങ്ങള്‍ക്കുള്ളില്‍ നമുക്കരികിലെത്തും. മാധ്യമലോകം അത്രമേല്‍ വളര്‍ന്നിരിക്കുന്നു. എന്നാല്‍ ആരോക്കെ എന്തൊക്കെ അറിയണമെന്ന് തീരുമാനിക്കുന്നത്‌ മാധ്യമങ്ങള്‍ ആണെന്ന നിലയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നെത്തി. മിനിട്ടുകളുടെ ഇടവേളകളില്‍ വാര്‍ത്തകള്‍ ആഘോഷിക്കാന്‍ ടെലിവിഷന്‍ വാര്‍ത്തചാനലുകള്‍ മത്സരത്തിലാണ്. സത്യമാണോ എന്ന് തിരക്കുന്നതിനും മുന്പേ സംഭവങ്ങള്‍ പ്രേക്ഷകരിലെതിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു, പാവം ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകര്‍. ഇവരുടെ അജണ്ട സെറ്റ് ചെയ്യുന്നതുപോലും നിക്ഷിപ്ത താല്പര്യക്കാര്‍ ആണ്. പരസ്പരമുള്ള മത്സരത്തിനിടയില്‍ പൊതുജനത്തോടുള്ള പ്രതിബദ്ധതയും മാധ്യമ പ്രവര്‍ത്തകന്റെ ധാര്‍മ്മികതയും നഷ്ടമായിരിക്കുന്നു. പത്ര പ്രവര്‍ത്തകരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇതിനൊക്കെ ഇടയില്‍ ഹനിക്കപ്പെടുന്നത് പൊതു സമൂഹത്തിന്റെ അറിയാനുള്ള അവകാശമാണ്...

1 comment: